ADVERTISEMENT

കൊല്ലം∙ 17 വർഷമായി ടാറിങ് മുടങ്ങിയ റോഡ്: മാറി വരുന്ന എംഎൽഎമാരോടും ഡിവിഷൻ കൗൺസിലർമാരോടും പരാതി പറഞ്ഞുമടുത്തു നാട്ടുകാർ. പട്ടത്താനം കലാവേദി ജംക‍്ഷനിൽ നിന്ന് ശ്രീനാരായണപുരത്തേക്കുള്ള ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ള റോഡാണു വർഷങ്ങളായി നാട്ടുകാരുടെ ക്ഷമ പരിശോധിക്കുന്നത്.   കൊല്ലം കോർപറേഷനിൽ ഡിവിഷൻ പുനർനിർണയം നടത്തിയപ്പോൾ കലാവേദി–ശ്രീനാരായണപുരം റോഡിന്റെ ഇരുവശവും 2 ഡിവിഷനുകളിലായതോടെയാണു റോഡ് പണി അനന്തമായി നീളാൻ തുടങ്ങിയത്.   റോഡിന്റെ ഒരു വശം വടക്കേവിള ഡിവിഷനും മറുവശം പള്ളിമുക്ക് ഡിവിഷനുമാണ്. ഇതോടെ 2 ഡിവിഷനിലെയും കൗൺസിലർമാർക്കു താൽപര്യമില്ലാത്ത സ്ഥലമായി കലാവേദി–ശ്രീനാരായണപുരം റോഡ് മാറി. 

നാട്ടുകാർ ഇടപെട്ട് ഒന്നോ രണ്ടോ തവണ റോഡിലെ കുഴിയടച്ചതല്ലാതെ റോഡ് ടാറിങ്ങിനായി ഒരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാടൻനടയിൽ നിന്നു ദേശീയപാത ഒഴിവാക്കി അയത്തിൽ റോഡിലെ അപ്സര ജംക‍്ഷനിലെത്താൻ ഉപയോഗിക്കുന്ന പാതയിലാണ് കലാവേദി–ശ്രീനാരായണപുരം റോഡ്. നിയമസഭയിലേക്കും കോർപറേഷനിലേക്കും 3 തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് എംഎൽഎമാരും ഡിവിഷൻ കൗൺസിലർമാരും മാറി വന്നിട്ടും റോഡിനു ശാപമോക്ഷം ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com