ADVERTISEMENT

കൊല്ലം ∙ വയോജന ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വയോജന സമ്മേളനം നടത്തി. ഒന്നാം യുപിഎ സർക്കാർ 2007ൽ രൂപം നൽകിയ വയോജന സംരക്ഷണ നിയമം കാര്യക്ഷമമായും കർശനമായും നടപ്പാക്കണമെന്ന് വയോജന സമ്മേളനം ആവശ്യപ്പെട്ടു. മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന മക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

വയോജന ദിനാചരണം കഥാകൃത്ത് എഡ്വേഡ് നസ്രത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ.എ.റഷീദ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ഗോപാലകൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻ കുമാർ, എം.സുജയ്, ചോനേഴത്ത് ശശി, എം.പുഷ്പൻ, കെ.രാജേന്ദ്രൻ, എസ്.ഗോപാലകൃഷ്ണപിള്ള, ജി.ബാലചന്ദ്രൻ പിള്ള, ബി.സതീശൻ, ജി.യശോധരൻ പിള്ള, ഡി.അശോകൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com