ADVERTISEMENT

പുനലൂർ ∙ ക്രിക്കറ്റിനെ ഗ്രാമീണ കലാരൂപമാക്കി ഹരിതാഭമായ പശ്ചാത്തലം കൊണ്ട് സമ്പന്നമായ സ്ഥലത്ത് കാനന ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ക്രിക്കറ്റ് കളി യുവാക്കൾക്ക് ഹരമാകുന്നു.  ആനപെട്ടകോങ്കൽ ദീപ്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ആനപെട്ടകോങ്കൽ നെടുംപച്ച തവാരണ ഭാഗത്ത് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള പതിനാറിൽപരം പ്രമുഖ ടീമുകളാണ് പങ്കെടുത്തത്. 

പ്രകൃതിദത്തമായ പച്ചപ്പ്, പിച്ച് പോയിന്റ് ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും പ്രകൃതിദത്തമായ പുൽത്തകിടി, കാണികൾക്ക് സൗകര്യപ്രദമായി നിൽക്കുന്നതിന് മരത്തണലുകൾ, അൽപം അകലെ മിനി കുറ്റാലം എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം–ഇവിടെ കുളിയും വിശ്രമവും ആവാം, സമീപത്തുകൂടി ഒഴുകുന്ന മനോഹരമായ അരുവി, എല്ലാം കൊണ്ടും സമാനതകളില്ലാത്ത വിഭവങ്ങൾ പ്രകൃതി ഭംഗി കൊണ്ട് നന്മ നിറഞ്ഞ ഗ്രാമത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് ആഴ്ചകൾ തോറും നടക്കുന്ന ഇവിടുത്തെ ക്രിക്കറ്റ് കളിയും മത്സരങ്ങളുടെ ആസ്വാദനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com