ADVERTISEMENT

പുനലൂർ ∙ കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പീഠിക ഭഗവതി ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.10ന് പൂജവയ്പ്. 5.40ന് സോപാനസംഗീതം,6.40ന് ആർ. രതീഷിന്റെ പ്രഭാഷണം,  5 ന് 6.40ന് പൂജയെടുപ്പ്, 7.30ന് വിദ്യാരംഭം, 9.30ന് സരസ്വതി പൂജയും വിദ്യാഗോപാല മന്ത്രാർച്ചനയും വൈകിട്ട് 6.30 ന് നാമം ജപം എന്നിവ നടക്കും. 

∙ പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ വൈകിട്ട് ആയുധപൂജ. 5ന് രാവിലെ 7.30ന് പൂജയെടുപ്പും വിദ്യാരംഭവും. 

∙കോട്ടൂർ ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5 ന് രാവിലെ 7ന് മഹാഗണപതി ഹോമം, വൈകിട്ട് 5ന് പൂജവയ്പ്, നാളെ വൈകിട്ട് 5ന് മുഴുക്കാപ്പ് ദർശനം, മഹാലക്ഷ്മി സഹസ്രനാമാർച്ചന, 5 ന് വിജയദശമി ദിനത്തിൽ രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും വൈകിട്ട് 5 ന് സഹസ്രനാമാർച്ചന എന്നിവ നടക്കും.

∙വിജയദശമി ദിനത്തിൽ രാവിലെ 7ന് പ്ലാച്ചേരി എസ്എൻഡിപി ശാഖാ ഗുരുമന്ദിരത്തിൽ വിദ്യാരംഭം നടക്കും. പുനലൂർ എസ്എൻ കോളജ് പ്രിൻസിപ്പൽ പ്രഫ.കോമളവല്ലി വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

∙പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ജവാഹർ ബാലകലാഭവന്റെ നേതൃത്വത്തിൽ 5ന് രാവിലെ 9ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. പ്രഫ.പി.കൃഷ്ണൻകുട്ടി, സി.ബി. വിജയകുമാർ എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും. സംഗീതം, വയലിൻ, വീണ, മൃദംഗം, തബല, ഓർഗൻ, ഗിത്താർ, ഡാൻസ്, ഡ്രോയിങ്, ബാൻഡ്, ചെണ്ട തുടങ്ങിയ ഇനങ്ങൾക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം, പ്രിൻസിപ്പൽ എസ്.ആർ. ത്യാഗരാജൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com