ADVERTISEMENT

ചാത്തന്നൂർ ∙ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു 4 പേർക്ക് പരുക്കേറ്റു. ദേശീയപാതയിൽ കല്ലുവാതുക്കൽ പാറ ജംക്‌ഷനിൽ ഇന്നലെ രാത്രി 8.45നാണ് അപകടം. ബൈക്ക് യാത്രക്കാരായ ചാത്തന്നൂർ ഉളിയനാട് സ്വദേശി അഖിൽ (21), ചിറക്കര സ്വദേശി സനു (24), ഗുഡ്സ് ഓട്ടോയിൽ ഉണ്ടായിരുന്ന പകൽക്കുറി സ്വദേശികളായ ഷാജി (38), നാസർ (40) എന്നിവർക്കാണു പരുക്കേറ്റത്.

അപകടത്തിൽ തകർന്ന ഗുഡ്സ് ഓട്ടോ.
അപകടത്തിൽ തകർന്ന ഗുഡ്സ് ഓട്ടോ.

മത്സ്യം എടുക്കാനായി പകൽക്കുറിയിൽ നിന്നു കൊല്ലത്തേക്കു പോയ ഓട്ടോയും ചാത്തന്നൂർ ഭാഗത്തു നിന്നു പാരിപ്പള്ളി ഭാഗത്തേക്കു പോയ ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരെ അതുവഴി വന്ന ആംബുലൻസിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ ഷാജി, നാസർ എന്നിവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഇവരെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com