ADVERTISEMENT

കുണ്ടറ∙ കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കിയ ജനകീയ ജലോത്സവത്തിൽ യുവ മൺറോ മണക്കടവ് ക്ലബ്ബിന്റെ മഹാദേവിക്കാട് ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ ഇനത്തിൽ ഒന്നാം സ്ഥാനം നേടി. സുനിൽ കുമാർ ക്യാപ്റ്റനായ യുവൻസ് മൺറോയുടെ വൈഗ രണ്ടാം സ്ഥാനവും ആദർശ് ക്യാപ്റ്റനായ സ്പോർട്സ് ബി സി ക്ലബ്ബിന്റെ തൃക്കുന്നപ്പുഴ ചുണ്ടൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.3 വള്ളങ്ങൾ മത്സരിച്ച വെപ്പ് ബി ഗ്രേഡ് ഇനത്തിൽ ഇന്ത്യൻസ് ബോയ്സ് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കൽ ഒന്നാമതായി ഫിനിഷ് ചെയ്തു. എംഎഫ് ബോട്ട് ക്ലബ്ബിന്റെ പി.ജി കുരീപ്പുഴ , വേണാട് ബോട്ട് ക്ലബ്ബിന്റെ ഏബ്രഹാം മൂന്ന് തൈക്കൽ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇരുട്ടുകുത്തി ബി ഗ്രേഡിൽ അബ്ഷലോ യോഹൻ സന്തോഷിന്റെ നേതൃത്വത്തിൽ ചാലഞ്ച് ബോട്ട് ക്ലബ് നീറ്റിലിറക്കിയ സെന്റ് ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിങ്കാരപ്പള്ളി യുവ രശ്മിയുടെ ശശി കുമാർ ക്യാപ്റ്റനായ മുത്തപ്പൻ രണ്ടാം സ്ഥാനവും നേടി.കടുത്ത പോരാട്ടം കാഴ്ചവച്ച് 3 തേക്കനോടി വള്ളങ്ങളും തീരങ്ങളിൽ മത്സരാവേശം വിതച്ചു. അക്ഷര ബോട്ട്‌ ക്ലബ് ശിങ്കരപ്പള്ളി നീറ്റിലിറക്കിയ ദേവസ് ആണ് ഒന്നാം സ്ഥാനം നേടിയത്. എൽ. സുനിലായിരുന്നു ക്യാപ്റ്റൻ. കിടപ്പുറം ബോട്ട് ക്ലബ്ബിന്റെ സാരഥി രണ്ടും ഫ്രൻഡ്സ് ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കത്തിൽ മൂന്നാം സ്ഥാനവും നേടി. 2 ചെറു വള്ളങ്ങൾ മത്സരിച്ചതിൽ സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ഫ്രാൻസിസ് ഒന്നാം സ്ഥാനം നേടി. മുൻ എസ്പി എസ്.എസ്. ഫിറോസ് ജലോത്സവം ഉദ്ഘാടനം ചെയ്തു. 

ജലോത്സവം ചെയർമാൻ സഹജൻ ആലങ്കോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ജല ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. അനീറ്റ, സംരക്ഷണ സമിതി രക്ഷാധികാരി സന്തോഷ് അടൂരാൻ, ചലച്ചിത്ര നടൻ റോജിൻ തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുധീഷ്, ബിജു കല്ലിക്കോടൻ, സജിത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ജലോത്സവ സംരക്ഷണ സമിതി സംഘാടകർ ട്രോഫികൾ വിതരണം ചെയ്തു.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കല്ലട ജലോത്സവം നടക്കുന്നത്. ഇരുപത്തിയെട്ടാം ഓണത്തിന് തന്നെ കല്ലട ജലോത്സവം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം നടക്കാതെ വന്നപ്പോഴാണ് ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജലോത്സവം നടന്നത്. വലിയ ചുണ്ടൻ വള്ളങ്ങൾ ഇല്ലെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് ജലോത്സവ പ്രേമികൾ കല്ലടയാറിന്റെ ഇരുകരകളിലും തടിച്ച് കൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com