ADVERTISEMENT

പുനലൂർ ∙  മുൻ എംഎൽഎയും കെപിസിസി നിർവാഹക സമിതി അംഗവുമായ പുനലൂർ മധുവിന് നാട് യാത്രാ മൊഴി നൽകി. കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായാണു മൃതദേഹം പുനലൂരിലേക്ക് കൊണ്ടുവന്നത്.   കോളജ് യൂണിയൻ ചെയർമാനായി കെഎസ്‌യു പ്രവർത്തനം ആരംഭിച്ച നിലമേൽ ജംക്‌ഷൻ മുതൽ ചടയമംഗലം, ആയൂർ, ഇടമുളയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കാത്തുനിന്ന നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. പുനലൂർ രാജീവ് ഭവനിൽ രാവിലെ 11 നാണ്  വിലാപയാത്ര എത്തിയത്. തുടർന്ന് നഗരസഭ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകൾ അന്തിമോപചാരം അർപ്പിച്ചു. 

ഉച്ചയ്ക്ക്  തൊളിക്കോട് വേമ്പനാട്ട് വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെയും സാമുദായിക മേഖലകളിലെയും ആയിരക്കണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു.     മകൻ മനീഷ് വിഷ്ണുവാണ് ചിതയ്ക്ക് തിരികൊളുത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ശശി തരൂർ എംപി,  മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചു റാണി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പുനലൂർ ആർഡിഒ ബി.ശശികുമാർ റീത്ത് സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com