ADVERTISEMENT

ആദ്യാക്ഷരം  കുറിച്ച് ആയിരങ്ങൾ

ആയൂർ ∙ വിജയദശമി ദിനത്തിൽ വിവിധ ക്ഷേത്രങ്ങൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. തേവന്നൂർ ഗവ. എച്ച്എസ്എസിലെ വില്ലേജ് നോളജ് സെന്ററിലെ അബ്ദുൽകലാം സ്മൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റിട്ട. ടെക്നിക്കൽ എജ്യുക്കേഷൻ ഡപ്യൂട്ടി സൂപ്രണ്ട് ജവഹർ അലി ഖാൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ഗോപാലകൃഷ്ണപിള്ള, അധ്യാപിക വിജയകുമാരി, രാജേഷ് ചെറുവക്കൽ എന്നിവർ നേതൃത്വം നൽകി.

വെട്ടിക്കവല  മഹാക്ഷേത്രങ്ങളിൽ വിദ്യാരംഭം മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനവ് ശങ്കർ നടത്തുന്നു
വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ വിദ്യാരംഭം മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനവ് ശങ്കർ നടത്തുന്നു

തുഞ്ചൻപറമ്പിൽ നിന്നു കൊണ്ടുവന്ന മണലിലാണു കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചത്. അറയ്ക്കൽ ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഡോ.മനോരമാദേവി കെ.രാജൻ, ഡോ.പ്രസാദ് അഞ്ചൽ, എസ്.എസ്.പ്രതാപ് തേവർതോട്ടം എന്നിവർ കുരുന്നുകൾക്കു ആദ്യാക്ഷരം കുറിപ്പിച്ചു.

പുത്തൂർ എസ്എൻപുരം അയിരൂർക്കുഴി ഭഗവതി ക്ഷേത്രത്തിൽ കവയിത്രി അനിത ദിവോദയം കുട്ടികളെ എഴുത്തിനിരുത്തുന്നു
പുത്തൂർ എസ്എൻപുരം അയിരൂർക്കുഴി ഭഗവതി ക്ഷേത്രത്തിൽ കവയിത്രി അനിത ദിവോദയം കുട്ടികളെ എഴുത്തിനിരുത്തുന്നു

ഇലഞ്ഞിക്കോട്ട് വിദ്യാരംഭവുമായി പഞ്ചായത്ത്

എഴുകോൺ ∙ ഇലഞ്ഞിക്കോട്, ഇടയ്ക്കിടം  കോളനികളിലെ കുരുന്നുകൾക്കായി വിദ്യാരംഭം സംഘടിപ്പിച്ച് എഴുകോൺ പഞ്ചായത്ത്. പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽ‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള തുടക്കമാണിതെന്നും  കോളനികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.

കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കുരുന്നുകളെ എഴുത്തിനിരുത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ ടി.ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്.കനകദാസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ സച്ചിൻ ദാസ്, പഞ്ചായത്ത് അംഗങ്ങളായ ബിജു ഏബ്രഹാം, വി.സുഹർബാൻ, ആർ.എസ്.ശ്രുതി, സിന്ധു, അധ്യാപകൻ വി.മനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭരണഘടനയുടെ ആമുഖ വിതരണവും, പഠനോപകരണ വിതരണവും, പായസവിതരണവും നടത്തി.

ഇരട്ടകൾ 2 ജോടി; കിളിമരത്തുകാവിന് ഇരട്ടി മധുരം 

കടയ്ക്കൽ ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കിളിമരത്തുകാവ് ശിവ പാർവതി ക്ഷേത്രത്തിൽ ഇന്നലെ രണ്ടു ജോടി ഇരട്ടകൾ ഹരിശ്രീ കുറിച്ചു. തന്ത്രി മാധവരര് ശംഭു പോറ്റി ഇരട്ടകൾക്ക് ആദ്യക്ഷരം കുറിച്ചു. കടയ്ക്കൽ ആൽത്തറമൂട് ജയ വിലാസത്തിൽ ഓട്ടോ ഡ്രൈവർ ജയകുമാറിന്റെയും സുനിത കുമാരിയുടെയും മക്കളായ കാശി, കൈലാസ് എന്നിവരും, വെള്ളാർവട്ടം ലക്ഷ്മി വിഹാറിൽ പ്രജിത്തിന്റെയും രാഖിയുടെയും മക്കളായ അദ്വിക്, റിത്വിക് എന്നിവരാണ് അക്ഷരലോകത്തേക്ക് കടന്നത്. ക്ഷേത്രത്തിൽ രാവിലെ 7.30നാണ് വിദ്യാരംഭ തുടങ്ങിയത്.  ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ നേതൃത്വം നൽകി. വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവും പായസവും വിതരണം ചെയ്തു.

ഓടനാവട്ടം കട്ടയിൽ ഭഗവതി ക്ഷേത്രം

ഓയൂർ∙ ഓടനാവട്ടം കട്ടയിൽ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.  ക്ഷേത്രം മേൽശാന്തി കൊട്ടാരക്കര ഗോകുലത്തിൽ സേതുറാംജിയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. 

നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 

മൈലോട് നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ഭാഗമായി തുടർന്നു. ഇന്നലെ 8ന് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. 

കൂമ്പല്ലൂർക്കാവ് ശ്രീധർമശാസ്താ ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെറുവക്കൽ കൂമ്പല്ലൂർക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി മേൽശാന്തി എം.വിഷ്ണു നമ്പൂതിരി  കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാരംഭത്തിനു മേൽ ശാന്തി രഞ്ജിത് പോറ്റി കുരുന്നുകൾക്ക് ആദ്യാക്ഷരം  കുറിച്ചു.

മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര∙ മഹാഗണപതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രാവിലെ ദേവീനടയിൽ മേൽശാന്തി പി.പ്രസാദിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.

വെട്ടിക്കവല∙ മഹാക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനവ് ശങ്കർ നേതൃത്വം നൽകി. ‌

വയയ്ക്കൽ∙ ദുർഗാദേവി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിന് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com