ADVERTISEMENT
കുണ്ടറ∙ തുർക്കിക്കു വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് കുണ്ടറ സ്വദേശിയിൽനിന്ന് പണം തട്ടിയ ഉത്തർപ്രദേശ് സ്വദേശിയെ കുണ്ടറ പൊലീസ് പിടികൂടി.    അട്രോളി ഡിക്കുന്നി സ്വദേശി പ്രദീപ്കുമാർ പാൽ (30) ആണ് പിടിയിലായത്. തുർക്കിക്കു വീസ ശരിയാക്കി നൽകാമെന്ന് സമൂഹമാധ്യമം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. 2017 ൽ പടപ്പക്കര സ്വദേശി നിഥിന്റെ കയ്യിൽനിന്ന് 2.5 ലക്ഷം രൂപയാണ് തട്ടിയത്.    കുണ്ടറ എസ്എച്ച്ഒ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലക്നൗവിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com