ADVERTISEMENT

കൊല്ലം∙ നഗരകവാടത്തിലേക്ക് കടക്കുന്ന മേവറം ബൈപാസ് വഴി മൂക്കു പൊത്താതെ യാത്ര ചെയ്യാനാവാത്ത ഗതികേടിലാണ് ജനങ്ങൾ. പ്ലാസ്റ്റിക് മാലിന്യം മുതൽ അറവുമാലിന്യം വരെ ചാക്കുകണക്കിനാണ് റോഡരികിൽ കുന്നു കൂടി കിടക്കുന്നത്. ‘മാറണം മേവറം’ ഉൾപ്പെടെ പദ്ധതികൾ പലതും വന്നെങ്കിലും മാലിന്യം വലിച്ചെറിയുന്നത് തടയാൻ കാര്യക്ഷമമായി നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഭക്ഷണമാലിന്യം റോഡരികിൽ സുലഭമായതുകൊണ്ട് തെരുവുനായകളെ പേടിച്ചേ ഇതുവഴി നടക്കാനാവൂ.

ആരു ചെയ്യും ?

മയ്യനാട് പഞ്ചായത്തിന്റെയും കോർപറേഷന്റെയും അതിരാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന മേവറം ബൈപാസ്. ആരാണ് നടപടിയെടുക്കേണ്ടത് എന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് നടപടി വൈകിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മുൻപ് രാത്രി കാവലിരിക്കുന്ന സംവിധാനം ഉണ്ടായിരുന്നപ്പോൾ മാലിന്യം വലിച്ചെറിയുന്നതിന് താൽക്കാലിക ശമനം ഉണ്ടായിരുന്നു. തട്ടിക്കൂട്ട് നടപടികൾക്ക് പകരം മാലിന്യസംസ്കരണത്തിന് കൃത്യമായ പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com