ADVERTISEMENT

പൂയപ്പള്ളി ∙ വെളിയത്ത്  നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. വെളിയം പാലാഴി കോണത്ത് വീട്ടിൽ കലാപ്രിയൻ (52) ആണ് മരിച്ചത്. വെളിയം ജംക്‌ഷനു സമീപം കലാപ്രിയന്റെ  ഓട്ടോറിക്ഷയിലാണ് കഴിഞ്ഞ ദിവസം രാവിലെ 7 ന് നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്.

കലാപ്രിയൻ മാസങ്ങളിലായി കലയപുരത്ത് കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. കലയപുരത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയായിരുന്നു. മാതാവിനെ കാണാനായി വെളിയത്ത് എത്തിയപ്പോഴാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഗീത. മകൻ കർണൻ. പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൂയപ്പള്ളി ഷാരോൺ സഭാ സെമിത്തേരിയിൽ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com