ADVERTISEMENT

കൊട്ടിയം ∙ ഇടുങ്ങിയ റോഡിലൂടെ കട്ട കയറ്റി വന്ന ലോറി കാറിന് വശം കൊടുക്കുന്നതിനിടെ മറിഞ്ഞു. ലോറി പതിച്ച് ഒ‍ാട്ടോറിക്ഷ തകർന്നു. സമീപത്തെ വീടിന്റെ മതിലും തകർന്നിട്ടുണ്ട്. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. ലോറി മറിയുന്നതു കണ്ട ഒ‍ാട്ടോ ഡ്രൈവർ ഒ‍ാടി മാറി. ലോറിയുടെ പിന്നിൽ ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ ലോറിയിൽ നിന്നും ചാടി മാറിയതിനാൽ പരുക്കേറ്റില്ല.

കാറിലുണ്ടായിരുന്ന സാമൂഹിക പ്രവർത്തകനുമായ മുജീബ് പള്ളിമുറ്റം പരുക്കേറ്റ തൊഴിലാളിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 3ന് കൊട്ടിയം സബ്റജിസ്ട്രാർ റോഡിൽ കാറ്റാടി മുക്കിലേക്ക് പോകുന്ന വഴിയിൽ ശ്മശാനത്തിനു സമീപത്താണ് അപകടം ഉണ്ടായത്. എതിരെ കാർ വരുന്നതു കണ്ട് ലോറി ഡ്രൈവർ വാഹനം നിർത്തിയ ശേഷം വശം കൊടുക്കുന്നതിനായി പിറകോട്ട് എടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. ഈ ഭാഗത്തെ റോഡിന് ചെരിവ് കൂടുതലുള്ളതാണ് ലോറി മറിയാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com