ADVERTISEMENT

കുളത്തൂപ്പുഴ ∙ ശാസ്ത്ര സാങ്കേതിക മേളയുടെ മധുരം തീരും മുൻപേ മിടുക്കരായ 2 വിദ്യാർഥികളുടെ ദാരുണാന്ത്യം സാം ഉമ്മൻ മെമ്മോറിയൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിനെ കണ്ണീർക്കയത്തിലാക്കി. കല്ലടയാറ്റിലെ കയത്തിൽപ്പെട്ടു മരിച്ച റൂബൈൻ പി.ബിജുവും മുഹമ്മദ് റോഷനും ഇനി ഒപ്പമില്ലെന്ന സത്യം മനസ്സിനെ ബോധ്യപ്പെടുത്താനാകാതെ വിദ്യാർഥികൾ വിതുമ്പി. 

മേളയുടെ സമാപനത്തെ തുടർന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്കൂളിന് അവധി നൽകിയിരുന്നു. അവധി ആഘോഷമാക്കാൻ കല്ലടയാറ്റിൽ കുളിക്കാൻ പോകാനുള്ള എട്ടംഗ വിദ്യാർഥികളുടെ തീരുമാനം കൂട്ടുകാരായ 2 പേരുടെ അവസാന യാത്രയായി. കുളിക്കാൻ ഇറങ്ങിയ 4 പേരും കയത്തിൽപ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവർ.

ഒടുവിൽ ആറ്റിലേക്കു ചാടി 2 പേരെ കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും കൈപ്പിടിയിൽ കിട്ടാത്ത മറ്റു 2 പേർ കയത്തിൽ  മുങ്ങിത്താഴുകയായിരുന്നു. കല്ലടയാറ്റിലെ തിരിച്ചറിയാനാകാത്ത കയങ്ങൾ  പരിചിതർക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങൾ പലതും മണ്ണടിഞ്ഞു നികന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയമെന്ന കെണിയൊരുക്കി കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com