ADVERTISEMENT

പുനലൂർ ∙ കല്ലട ജലസേചന പദ്ധതിയിലെ (കെഐപി) ഉപ്പുകുഴി ഉപകനാലിൽ നിന്നു വിളക്കുവെട്ടം പത്തുപറ ഏലായിലേക്ക് വെള്ളം എത്തിക്കണമെന്ന ആവശ്യം ശക്തമായി.100 ഏക്കറോളം സമ്പൽസമൃദ്ധമായ പത്തുപറ ഏലായിൽ വേനലിൽ വെള്ളത്തിന്റെ കുറവു കാരണം കർഷകർ കൃഷിയിറക്കാൻ മടിക്കുകയാണ്. മഴ സമയത്ത് തോട് കരകവിഞ്ഞ് വെള്ളം ഒഴുകി ഉണ്ടാകുന്ന കൃഷിനാശം മറ്റൊരു വശത്ത്. ഒന്നര കിലോമീറ്ററോളം ദൂരത്തിൽ അമ്പിക്കോണം ഭാഗം വരെ ഉപകനാലിൽ നിന്നു വെള്ളം എത്തുന്നുണ്ട്.

ഇവിടെ നിന്നു പത്തുപറ വരെ ഉപകനാൽ നിർമിച്ചാൽ പത്തുപറ ഏലായിലെ വെള്ളക്ഷാമം പരിഹരിക്കാം.എല്ലാ വർഷവും ജനുവരിയിലാണ് കനാൽ ജലസേചനം ആരംഭിക്കുന്നത്. തെന്മല പഞ്ചായത്തിന്റെ ഭാഗമാണ് ഉപ്പുകുഴിയും അമ്പിക്കോണവും പുനലൂർ നഗരസഭയുടെ പരിധിയാണ് വിളക്കുവെട്ടം വാർഡിന്റെ ഭാഗമായ പത്തുപറ ഏലാ. ഉപകനാൽ പത്തുപറയിലേക്ക് നീട്ടുന്നതിന് സാധ്യതാ പഠനവും സർവേയും നടത്തി ജലവിഭവ വകുപ്പിന് സമർപ്പിക്കണം. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ വേണം മുൻകയ്യെടുക്കാൻ. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

വന്യമൃശല്യവും രൂക്ഷം

തെക്കൻ കേരളത്തിൽ നീല കാച്ചിൽ കൃഷി ചെയ്യുന്ന ഏറ്റവും പ്രധാന ഭാഗമാണ് പത്തുപറ ഏല. എന്നാൽ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കുറെ കർഷകർ കൃഷിയിൽ നിന്നു പിന്മാറി. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ഏലായ്ക്ക് ചുറ്റും സ്റ്റീൽ ഷീറ്റ് കൊണ്ടുള്ള വേലി നിർമിക്കുന്നതിന് നേരത്തെ പദ്ധതി തയാറാക്കിയെങ്കിലും ഒന്നും നടപ്പായില്ല. ഇപ്പോഴും ഏലായുടെ കുറെ ഭാഗം തരിശായി കിടക്കുകയാണ്. കൃഷച്ചെലവ് വർധിച്ചതും ജലക്ഷാമവും കാട്ടുമൃഗങ്ങളുടെ ഭീഷണിയും മൂലം കടുത്ത സമ്മർദത്തിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com