എഴുകോൺ ∙ രാത്രിയുടെ മറവിൽ തല അറത്തുമാറ്റപ്പെട്ട ഗാന്ധിപ്രതിമയ്ക്കു പകരം ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് ജംക്‌ഷനിൽ വീണ്ടും ഗാന്ധി പ്രതിമ സ്ഥാപിച്ചു. കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി തന്നെയാണു പുതിയ പ്രതിമയും സ്ഥാപിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി.വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്ന് പുതിയ പ്രതിമ അനാഛാദനം ചെയ്തു.
പഴയ പ്രതിമയുടെ തലയറുത്ത പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തത് അപമാനകരമാണെന്നും ഗാന്ധിനിന്ദ നടത്തിയ രാജ്യദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും എംപി പറഞ്ഞു. വാർഡംഗം ടി.ആർ.ബിജു അധ്യക്ഷത വഹിച്ചു. സവിൻ സത്യൻ, എഴുകോൺ നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് , ബിജു ഫിലിപ് , പി.എസ്, അദ്വാനി, ആതിര ജോൺസൺ , ബീന മാമച്ചൻ , മഞ്ജു രാജ്, കല്ലൂർ മുരളി, രഞ്ചു ജോൺ , ഇരുമ്പനങ്ങാട് ഹരിദാസ് , മനോജ്, എന്നിവർ പ്രസംഗിച്ചു.