നഗ്ന പൂജ: മന്ത്രവാദിയുടെ സഹായി ‍അറസ്റ്റിൽ; ഇയാൾ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി

സിദ്ദിഖ്
സിദ്ദിഖ്
SHARE

ചടയമംഗലം∙ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ സഹായി നിലമേൽ കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ സിദ്ദിഖിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് സിദ്ദിഖ്, കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ കുടുതൽ അന്വേഷണത്തിന് ചടയമംഗലം കസ്റ്റഡിയിൽ വാങ്ങും.

പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഷാലു സത്യബാബു, ഇയാളുടെ സഹോദരി ശ്രുതി എന്നിവർ ഇന്നലെ ചടയമംഗലം ഇൻസ്പെക്ടർക്ക് മുന്നിൽ ഹാജരായി.ഇവർ മുൻകൂർ ജാമ്യം നേടിയിരുന്നു.മന്ത്രവാദി അബ്ദുൽ ജബ്ബാറിനെ പിടികൂടാനുണ്ട്.അതിനിടെ കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയ പ്രതികളും പരാതിക്കാരും തമ്മിൽ പൊലീസ് സ്റ്റേഷനകത്ത് വാക്കേറ്റമുണ്ടായി. പൊലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ ആയിരുന്നു സംഭവം. ബഹളം കേട്ട് എത്തിയ ഇൻസ്പെക്ടറും എസ്ഐയും പരാതിക്കാരെ സ്ഥലത്ത് നിന്നു പോകാൻ സമ്മർദം ചെലുത്തിയത് പ്രതിഷേധത്തിനു ഇടയാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS