വീടിന്റെ മുകൾനിലയിലെ പുകപ്പുരയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

HIGHLIGHTS
  • തീയണച്ചത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ
മൈലംകുളത്തു വീടിന്റെ മുകൾ നിലയിൽ ഉണ്ടായ അഗ്നിബാധ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന
മൈലംകുളത്തു വീടിന്റെ മുകൾ നിലയിൽ ഉണ്ടായ അഗ്നിബാധ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന
SHARE

പുത്തൂർ ∙ വീടിന്റെ മുകൾ നിലയിലെ റബർഷീറ്റ് പുകപ്പുരയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. മൈലംകുളം കിണർ ജംക്‌ഷൻ അഞ്ചരണ്ടിയിൽ അജിത്ത് കുമാറിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്. 350 കിലോയോളം റബർ ഷീറ്റ് കത്തിനശിച്ചു. മുറിയുടെ ഭിത്തികൾക്കു പൊട്ടലുണ്ടായി. മുകൾനിലയാകെ കരിയും പുകയും മൂടി. വീടിന്റെ ചിമ്മിനിയോടു ചേർന്നു മുകൾ നിലയിൽ ഒരു പുകപ്പുര ഇവിടെ നിർമിച്ചിട്ടുണ്ട്. ഇതിൽ ഷീറ്റ് ഉണക്കാൻ ചെറിയ തോതിൽ തീയിട്ടിരുന്നു.

അതിൽ നിന്നു റബർ ഷീറ്റിന് തീ പിടിച്ചതാണ് അഗ്നിബാധയ്ക്കു കാരണം. തീപിടിച്ചു കതക് കത്തിയതോടെ കനത്ത പുകയും ചൂടും മറ്റു മുറികളിലേക്കും വ്യാപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികളും വീട്ടുകാരും ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊട്ടാരക്കരയിൽ നിന്ന് 2 അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. തീ പൂർണമായും അണച്ചിട്ടും മുറികൾക്കുള്ളിലെ ചൂടും പുകയും ഏറെ നേരം നീണ്ടു നിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS