ADVERTISEMENT

കരുനാഗപ്പള്ളി∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുതിയകാവ് രാജീവ് നിവാസിൽ സജീവ് (35) ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പെൺകുട്ടിക്കു മറ്റു ബന്ധം ഉണ്ടെന്നാരോപിച്ച് ഇയാൾ വിവാഹത്തിൽ പിൻമാറിയതോടെ യുവതി പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ വി.ബിജു, എസ്ഐമാരായ എം.സുജാതൻ പിള്ള, ശ്രീകുമാർ, എഎസ്ഐ ഷാജിമോൻ, സിപിഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com