ചണ്ണയ്ക്കാമണിൽ വീണ്ടും കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു

wild-elephant-attacked
ചണ്ണയ്ക്കാമൺ കാർത്തികയിൽ ഉഷയുടെ പുരയിടത്തിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം.
SHARE

പിറവന്തൂർ ∙ ചണ്ണയ്ക്കാമൺ, മഹാദേവർമൺ മേഖലയിൽ കാട്ടാന ഇറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. ചണ്ണയ്ക്കാമൺ ഒന്നാം ബ്ലോക്കിൽ കാർത്തികയിൽ ഉഷ, ജയൻ, ശശിധരൻ എന്നിവരുടെ എന്നിവരുടെ വാഴത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന രാത്രി മുഴുവൻ നാടിളക്കിയാണ് മടങ്ങിയത്. ഏതാനും വർഷം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സുഗതന്റെ ഭാര്യയാണ് ഉഷ. പകുതി വിളവെത്താറായ 400ൽ അധികം വാഴകളാണ് നശിപ്പിക്കപ്പെട്ടത്. കാട്ടാനയിറങ്ങുന്നത് പതിവായിട്ടും അധികൃതർ തിരിഞ്ഞു പോലും നോക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത് കർഷകർക്കുണ്ടാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS