ADVERTISEMENT

കുണ്ടറ∙ ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ കുരിശടി മുക്ക് ബംഗ്ലാവിൽ പടിഞ്ഞാറ്റതിൽ മൈക്കിൾ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (55) ആണു മരിച്ചത്. പെരുമ്പുഴ - കേരളപുരം റോഡിൽ കുരിശടി മുക്കിനു സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോറിക്ഷയും ആളെയും കണ്ടെത്തിയത്. 

കഴിഞ്ഞ 30 ന് രാത്രി 11.30 മണിക്കായിരുന്നു സംഭവം. ഓട്ടോറിക്ഷ കത്തുന്നത് കണ്ട് അതു വഴി പോയ ബൈക്ക് യാത്രികൻ പൊലീസിനെയും അഗ്നി രക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. കുണ്ടറയിൽ ഒരു യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. കുണ്ടറ പൊലീസ്, സ്പെഷൽ ബ്രാഞ്ച് എന്നിവർ ചേർന്ന് ഓട്ടോറിക്ഷയുടെ എൻജിൻ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

പെട്രോൾ പോലെയുള്ള ഇന്ധനം ഒഴിച്ച ശേഷം ഓട്ടോയുടെ പിന്നിലിരുന്നു  തീ കൊളുത്തിയത് ആകാം എന്നു പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും  സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെരുമ്പുഴ കോളനി മുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഉണ്ണിക്കൃഷ്ണൻ. ഭാര്യ: ശോഭന. മക്കൾ: സാജൻ, ഷാരോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com