ADVERTISEMENT

തെന്മല ∙ തമിഴ്നാട് ചെങ്കോട്ട സ്വദേശിയായ യുവാവിനെ കഴുത്തറത്തു കൊന്ന് ആര്യങ്കാവിന് സമീപം ആറിന്റെ തീരത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കാഞ്ചേരി കര്‍ണക്കാട് സ്വദേശിയായ ഫൈസലിനെ(39) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിൽ ഐപിഎസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ് കേസിൽ താമരശ്ശേരി കോടതിയിൽ ഫൈസൽ കീഴടങ്ങിയിരുന്നു.

ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് തെന്മല പൊലീസ് കഴിഞ്ഞദിവസം ഇയാളെ ചോദ്യം ചെയ്യുന്നതിനായി രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.ഈ കേസിൽ മറ്റ് രണ്ട് തമിഴ്നാട് സ്വദേശികൾ നേരത്തെ പിടിയിലായിരുന്നു. ചെങ്കോട്ട കാലങ്കര എകെ അപ്പാർട്ട്മെന്റിൽ അൻപഴകനെ (40) ആണ് ക്വട്ടേഷൻ സംഘം ഒക്ടോബർ 29ന് കഴുത്തറുത്തു കൊന്നത്.

കാറിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുരുകൻപാഞ്ചലിൽ കഴുതുരുട്ടി ആറിന്റെ തീരത്ത് തള്ളുകയായിരുന്നു.നവംബർ 2ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. അൻപഴകന്റെ ഭാര്യയുമായി ഫൈസലിനുള്ള ബന്ധം പുറത്തറിഞ്ഞതാണ് കൊലപാതകത്തിൽ എത്തിച്ചെതെന്നാണ് പൊലീസ് പറയുന്നത്.പുനലൂർ ഡിവൈഎസ്പി ബി.വിനോദ്, തെന്മല ഇൻസ്പെക്ടർ കെ.ശ്യാം, എസ്ഐ സുബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com