കൊല്ലം ജില്ലയിൽ ഇന്ന് (04-12-2022); അറിയാൻ, ഓർക്കാൻ

kollam-ariyan-map
SHARE

സ്പോട്ട് അഡ്മിഷൻ

കൊല്ലം∙ പൂതക്കുളം ചെമ്പകശ്ശേരി എയ്ഡഡ് ടിടിഐയിൽ  ഡിഎൽഎഡ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (സർക്കാർ /എയ്ഡഡ്) 5നു 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുകൾ: സയൻസ്– 3, ഹ്യുമാനിറ്റീസ്, കൊമേഴ്സ്–2.  ഫോൺ: 0474 2792957.

സൗജന്യ തെങ്ങുകയറ്റ പരിശീലനം

കരീപ്ര∙ നാളികേര വികസന ബോർഡിന്റെയും കരീപ്ര കൽപശ്രീ ഫെഡറേഷന്റെയും നേതൃത്വത്തിൽ സൗജന്യ തെങ്ങുകയറ്റ പരിശീലനം നൽകുന്നു.10നകം അപേക്ഷിക്കണം.  94467 85389.

വോട്ടർ പട്ടികപുതുക്കൽ 

കൊട്ടാരക്കര∙ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഈ മാസം 8വരെ അപേക്ഷ നൽകാം. 17 വയസ്സ് പൂർത്തിയായവർക്കും അപേക്ഷ നൽകാം. അപേക്ഷകർ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്, nvsp.in, വോട്ടർ പോർട്ടൽ എന്ന വെബ്സൈറ്റുകൾ വഴി ഓൺലൈനായും, താലൂക്ക് ഓഫിസിൽ എത്തിയും നൽകാം. ഇതിനായി ഇന്നും താലൂക്ക് ഓഫിസ് തുറന്ന് പ്രവർത്തിക്കുമെന്ന് തഹസിൽദാർ പി.ശുഭൻ അറിയിച്ചു. വിവരങ്ങൾക്ക്: 0474 2451100.

∙ വയയ്ക്കൽ ദുർഗാ  ക്ഷേത്രം: തൃക്കാർത്തിക ഉത്സവം. അന്നദാനം 12.30, ചിറപ്പും വിളക്കും 7.00, കുത്തിയോട്ടം 7.30, സിനിമാറ്റിക് ഡാൻസ് 9.00.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS