തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിൽ വയോധിക ദമ്പതികൾ

old-age-care
SHARE

ചവറ∙  വയോധിക ദമ്പതികളുടെ ജീവിതം ദുരിതത്തിൽ. ചവറ കൃഷ്ണൻനട ജാസിയ മൻസിലിൽ ഷാജിയുടെ വീട്ടിൽ 12 വർഷമായി കഴിയുന്ന കാഴ്ചയില്ലാത്ത ഭാനു വിക്രമൻ (65), ഭാര്യ ജാനകി (60) എന്നിവരാണ് ആരോരും തുണയില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നത്. ഷാജിയുടെ വീട് വായ്പ മുടങ്ങിയതിനാൽ ജപ്തി ഭീഷണിയിലാണ്. ഷാജിയോടൊപ്പം ഇവരും തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്. അസുഖബാധിതയായ ഭാര്യയുമായി എങ്ങോട്ടു പോകുമെന്നറിയാതെ ഭാനു വിക്രമൻ സങ്കടത്തിലാണ്.

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത ഈ ദമ്പതികൾക്കു മക്കളോ മറ്റു ബന്ധുക്കളോ ഇല്ല. നാട്ടുകാരുടെ സഹായത്തിലാണ് ഇപ്പോൾ കഴിഞ്ഞു വരുന്നത്. ഏത് നിമിഷവും തെരുവിലേക്കിറങ്ങേണ്ട ഇവരെ ആരു സംരക്ഷിക്കുമെന്നതു ചോദ്യചിഹ്നമായി നിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS