ശബരിമല തീർഥാടനം;ഗതാഗത നിയന്ത്രണത്തിന് സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കണം

HIGHLIGHTS
  • ആവശ്യം ഉയർന്നത് താലൂക്ക് വികസനസമിതി യോഗത്തിൽ
sabarimala
SHARE

പുനലൂർ ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മുൻ വർഷങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും ഏർപ്പെടുത്തിയിരുന്ന സ്റ്റുഡന്റ്സ് പൊലീസിനെയും എൻസിസി അംഗങ്ങളെയും ഉൾപ്പെടുത്തി സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം . 

മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് നിലവിലുള്ളവയ്ക്ക് പുറമേ താൽക്കാലിക ശുചിമുറി സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു .ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ്, ലാബ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും നിർദേശം ഉയർന്നു. ആര്യങ്കാവ് - പുനലൂർ പാതയിൽ ഇരുവശവുമുള്ള കുറ്റിച്ചെടികൾ നീക്കം ചെയ്യാൻ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി കിട്ടിയാൽ ഉടൻ തന്നെ അടിയന്തര നടപടി സ്വീകരിക്കുമെന്നും വകുപ്പ് പ്രതിനിധി സഭയെ അറിയിച്ചു .

ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.എസ്.നസിയ, എൽആർ തഹസിൽദാർ സന്തോഷ്കുമാർ,എൽഎയുടെ പ്രതിനിധി ബി.അജയൻ , താലൂക്ക് തല വകുപ്പ് മേധാവികൾ ,വികസനസമിതി സ്ഥിരാംഗങ്ങൾ,വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പരിശോധന കർശനം

തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങളുടെ ഓവർ ലോഡ് കൃത്യമായി പരിശോധിക്കാറുണ്ടെന്ന് ജോയിന്റ് ആർടിഒ യുടെ പ്രതിനിധി അറിയിച്ചു.ടിപ്പർ ലോറികൾക്ക് നിസമയക്രമം ഏർപ്പെടുത്തുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. മേഖലയിൽ പരിശോധന കർശനമായി നടന്നുവരുന്നതായും പ്രതിനിധി സഭയിൽ അറിയിച്ചു.

‘കംഫർട്ട് സ്റ്റേഷൻ പൂട്ടണം’

പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങൾ കല്ലടയാറ്റിലേക്കു ഒഴുകുന്നതിനെപ്പറ്റി യോഗത്തിൽ ചർച്ച നടന്നു. സംഭരണ ശേഷി കുറഞ്ഞ സേഫ്റ്റി ടാങ്കിനു ചോർച്ച ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിഷയം ചീഫ് ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും പ്രതിനിധി സഭയിൽ അറിയിച്ചു. ഈ വിഷയം ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട്സ്റ്റേഷൻ എല്ലാം അടച്ചുപൂട്ടണമെന്നും സഭയിൽ ആവശ്യമുയർന്നു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS