ADVERTISEMENT

ഭക്ഷ്യസുരക്ഷ റജിസ്ട്രേഷൻ മേള

തലവൂർ ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നും നാളെയും തലവൂർ പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. ഇന്ന് 10 മുതൽ 4 വരെ പഞ്ചായത്ത് ഓഫിസ് ഹാളിലും നാളെ 10 മുതൽ 4 വരെ പനമ്പറ്റ അങ്കണവാടിയിലുമാണ് മേള നടക്കുക. 7593873330

∙ അഞ്ചൽ മേരിമാതാ ദേവാലയം : പരിശുദ്ധ കന്യാമറിയത്തിന്റെ അമലോദ്ഭവ തിരുനാൾ ജപമാല 4.00, മധ്യസ്ഥ പ്രാർഥന 5.00 .
∙വയയ്ക്കൽ ദുർഗാദേവി ക്ഷേത്രം: തൃക്കാർത്തിക ഉത്സവം. അന്നദാനം 12.30, ചിറപ്പും വിളക്കും 7.00, ഭജൻസ് 7.30, .


വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷാ തീയതി നീട്ടി

കൊല്ലം∙കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗത്വം എടുത്ത് ഒരുവർഷ കാലാവധി പൂർത്തിയാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഫോൺ: 0474 2749847.

അപേക്ഷ ക്ഷണിച്ചു

പുനലൂർ ∙ നഗരസഭ-കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി, പഞ്ചകർമ ടെക്നിഷ്യൻ, ഫീൽഡ് ടെക്നിഷ്യൻ, എസി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും, 18 നും 35 നും മധ്യേ പ്രായവുമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം, 3 മുതൽ 6 മാസം വരെ. യോഗ്യത പത്താം ക്ലാസ്.യുവതികൾക്ക് ഹോസ്റ്റൽ ഫീസ്, ഭക്ഷണം സൗജന്യമായി നൽകും. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9 ന് അകം പുനലൂർ നഗരസഭ കുടുംബശ്രീയിൽ റജിസ്റ്റർ ചെയ്യണം. 8547900867,790792879

വയറിങ് കോഴ്സ്

പുനലൂർ ∙ ഗവ.പോളിടെക്നിക് കോളജിൽ 10 മാസം ദൈർഘ്യമുള്ള ഇലക്ട്രിക്കൽ വയറിങ് കോഴ്സ് 7 ന് ആരംഭിക്കും. 7025403130

അഭിമുഖം 9ന്

കൊല്ലം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 9ന് അഭിമുഖം നടക്കും. രാവിലെ 10.30നാണ് റജിസ്ട്രേഷൻ. 0474 2740615.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com