കാറ്റിലും മഴയിലും തകർന്നത് 25 വീടുകൾ, 25 പോസ്റ്റുകൾ; സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥർ: ചിത്രങ്ങൾ

HIGHLIGHTS
  • തേവലക്കര വില്ലേജിൽ ഒരു വീട് പൂർണമായും തകർന്നു
മരം വീണു തകർന്ന വൈദ്യുതത്തൂൺ തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി രാജുവിന്റെ വീട്ടിലേക്ക് വീണപ്പോൾ. തലനാരിഴയ്ക്കാണ് ഇദ്ദേഹം അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
മരം വീണു തകർന്ന വൈദ്യുതത്തൂൺ തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി രാജുവിന്റെ വീട്ടിലേക്ക് വീണപ്പോൾ. തലനാരിഴയ്ക്കാണ് ഇദ്ദേഹം അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
SHARE

തേവലക്കര ∙ തെക്കുംഭാഗം, തേവലക്കര മേഖലയിലുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 25ലധികം വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞും വീണും വൈദ്യുത ലൈനുകളും തൂണുകളും തകർന്നു. ഞായർ വൈകിട്ടാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. തേവലക്കര വില്ലേജ് പരിധിയിൽ ഒരു വീട് പൂർണമായും 15ലധികം വീടുകൾ ഭാഗികമായും തകർന്നു. 25 വൈദ്യുതത്തൂണുകളും തകർന്നു. 

വടക്കുംഭാഗം സ്വദേശി സിന്ധുവിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.
വടക്കുംഭാഗം സ്വദേശി സിന്ധുവിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.

കോയിവിള തയ്യിൽ കിഴക്കേതിൽ ജോസിന്റെ വീടാണ് പൂർണമായും തകർന്നത്. പുത്തൻസങ്കേതം, മുള്ളിക്കാല, കോയിവിള, ചന്ദ്രാസ് ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. തെക്കുംഭാഗം വില്ലേജ് പരിധിയിൽ ഏഴു വീടുകൾ മരം വീണു ഭാഗികമായി തകർന്നു. വടക്കുംഭാഗം മുട്ടത്ത് കോളനി ബിന്ദു, പുല്യാഴത്ത് ബാബു പിള്ള, ജോയ്സി ഭവനം ക്രിസ്താമ്മ ജോസഫ്, പന്തപ്ലാവിളയിൽ അരവിന്ദൻ പിള്ള, മൂലേപടിഞ്ഞാറ്റതിൽ രാധ, നടുവത്തുചേരി കൂറ്റങ്ങാഴത്ത് അശോകൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുണ്ടായത്.

മരം വീണു തകർന്ന വടക്കുംഭാഗം സ്വദേശി  അരവിന്ദൻ പിള്ളയുടെ വീട്.
മരം വീണു തകർന്ന വടക്കുംഭാഗം സ്വദേശി അരവിന്ദൻ പിള്ളയുടെ വീട്.

വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെയാണ് പലയിടങ്ങളിലും പുനഃസ്ഥാപിക്കാനായത്. തഹസിൽദാർ പി.ഷിബു, എൽആർ തഹസിൽദാർ സുശീല, ഡപ്യൂട്ടി തഹസിൽദാർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ റവന്യു  ഉദ്യോഗസ്ഥർ കൂടുതൽ നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. വിലയിരുത്തിയശേഷം നഷ്ടപരിഹാരം സംബന്ധിച്ച്  തുടർനടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.വ്യാപക കൃഷിനാശവുമുണ്ടായി. മരച്ചീനി, വാഴ ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിഭവങ്ങൾക്ക് വൻ നാശമാണ് ഉണ്ടായത്.

മരം വീണു പൂർണമായും തകർന്ന തേവലക്കര കോയിവിള തയ്യിൽ കിഴക്കേതിൽ ജോസിന്റെ വീട് തഹസിൽദാർ പി.ഷിബുവിന്റെ നേതൃത്വത്തിൽ റവന്യു സംഘം പരിശോധിക്കുന്നു.
മരം വീണു പൂർണമായും തകർന്ന തേവലക്കര കോയിവിള തയ്യിൽ കിഴക്കേതിൽ ജോസിന്റെ വീട് തഹസിൽദാർ പി.ഷിബുവിന്റെ നേതൃത്വത്തിൽ റവന്യു സംഘം പരിശോധിക്കുന്നു.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS