ADVERTISEMENT

സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാ ക്യാംപ് 10നും 11നും

കൊട്ടാരക്കര ∙ മൈലം ഡോ. മുരളീസ് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ മലയാള മനോരമയുടെ സഹകരണത്തോടെ 10, 11 തീയതികളിൽ രാവിലെ 9 മുതൽ സെന്ററിൽ സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാക്യാംപ് സംഘടിപ്പിക്കും. ലാപ്രോസ്കോപ്പിക് സർജനും മെഡിക്കൽ സെന്റർ ഡയറക്ടറുമായ ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും.

വെരിക്കോസ് വെയിനിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു സർജറി ഒഴിവാക്കിയുള്ള ചികിത്സാരീതിക്കു പുറമേ ആധുനിക ചികിത്സയായ സ്ക്ലിറോ തെറപ്പി, ഗ്ലൂ ചികിത്സ, ലേസർ തെറപ്പി, റേഡിയോ ഫ്രീക്വൻസി തെറപ്പി, വൃണങ്ങൾ കരിക്കുന്നതിനുള്ള വിഎസി തെറപ്പി തുടങ്ങിയ ആധുനിക ചികിത്സാരീതികൾ സെന്ററിൽ ലഭ്യമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തി ലിംക ബുക് ഓഫ് റിക്കോർഡിൽ‌ ഇടം നേടിയ ഡോ.എൻ.എൻ.മുരളി, ഡോ.ജെ.അജിത, സിസ്റ്റർ അനു തമ്പി, കവിത ദേവി എന്നിവരുടെ സേവനവും ക്യാംപിൽ ലഭ്യമാണ്. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്കു മലയാള മനോരമ ‘ആരോഗ്യം’ മാസിക ഒരു വർഷത്തേക്കു സൗജന്യമായി തപാലിൽ ലഭിക്കും. 0474 2651934, 7907209410, 9447258834.

വൈദ്യുതി മുടങ്ങും.

പെരുമ്പുഴ∙ കുപ്പണ ഭാഗത്ത് 9 മുതൽ 5 വരെയും റേഡിയോ പാർക്ക്, കലാ സമിതി ഭാഗങ്ങളിൽ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

മലബാറിലേക്കും ഗവിയിലേക്കും ഉല്ലാസ യാത്ര

കൊട്ടാരക്കര∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 9 ന് വൈകിട്ട് 7 ന് പുറപ്പെടുന്ന യാത്രയിൽ പൈതൽ മല , ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്, കണ്ണൂർ പറശിനിക്കടവ് സ്നേക് പാർക്ക്, വിസ്മയ അമ്യൂസ്മെന്റ്, മുത്തപ്പൻ തെയ്യം തുടങ്ങിയവ ഉൾപ്പെടുന്നു.

സ്റ്റേയും എൻട്രി ഫീസും ഉൾപ്പെടെ 3690 രൂപയാണ് തുക . 3 ദിവസത്തെ യാത്രയ്ക്ക് ശേഷം 12 ന് പുലർച്ചെ കൊട്ടാരക്കര തിരികെ എത്തുന്നു.20 ന് ഗവി - പാഞ്ചാലിമേട് ഉല്ലാസ യാത്ര . രാവിലെ 5:30 ന് തിരിച്ച് രാത്രി 10:30 തിരികെ എത്തും. 1550 രൂപയാണ് തുക . 9946527285, 9446787046, 9567124271.

സൗജന്യ നേത്രപരിശോധന

ഓടനാവട്ടം ∙ ഓടനാവട്ടം ലയൺസ് ക്ലബ് നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും 11ന് കെആർജിപിഎം വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ്എസിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com