ADVERTISEMENT

ആയൂർ ∙ ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ടൗണും പരിസരവും പൂർണമായി ക്യാമറ നിരീക്ഷണത്തിലാകും. എംഎൽഎ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെൽട്രോണിനാണ് നിർമാണച്ചുമതല. 16 ഫിക്സഡ് ക്യാമറകളും 360 ഡിഗ്രി തിരിയുന്ന രണ്ടു ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. ക്യാമറകളെ ഒപ്റ്റിക്കൽ ഫൈബർ വഴി ചടയമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. 

ആയൂർ ടൗണിലെ മോഷണം, അപകടങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും അപ്പോൾ തന്നെ സ്റ്റേഷനിൽ അറിയാൻ സാധിക്കും. ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചെങ്കിലും തുടർ നടപടി വൈകുന്നതു സംബന്ധിച്ചു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് നടപടി വേഗത്തിലായത്.

കൊല്ലം റോഡ് എംസി റോഡുമായി ചേരുന്ന എസ്എം കളറിനു സമീപം 3 ക്യാമറകൾ, കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനു സമീപം 4, ടൗൺ ഭാഗത്ത് 5, അഞ്ചൽ, തിരുവനന്തപുരം, ഓയൂർ റോഡുകളിൽ ഒന്നു വീതം, ആയൂർ പാലത്തിനു സമീപം 2 ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. 

ഇതിൽ ആയൂർ ടൗണിലും കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനു സമീപവുമാണ് 360 ഡിഗ്രി തിരിയുന്ന ക്യാമറകൾ സ്ഥാപിക്കുന്നത്. രാത്രിയും മികച്ച ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിലുള്ള ക്യാമറകളാണു സ്ഥാപിക്കുന്നതെന്നും ഇതിന്റെ ദൃശ്യങ്ങൾ 45 ദിവസം വരെ സൂക്ഷിക്കാൻ കഴിയുമെന്നും കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു. ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിനായി ഉദ്യോഗസ്ഥർ ടൗണിൽ പരിശോധന നടത്തി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com