തെരുവുനായ്ക്കൾ ആടുകളെ കൊന്നു
Mail This Article
പൂയപ്പള്ളി ∙ പഞ്ചായത്തിലെ തച്ചക്കോട് വാർഡിൽ കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. തച്ചക്കോട് വള്ളു വെട്ടത്ത് വടക്കതിൽ മണിയൻ ആചാരിയുടെ രണ്ട് ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കൾ കൊന്നു തിന്നത്.മണിയൻ ആചാരിയുടെ അയൽവാസിയായ ആദർശ് ഭവനിൽ ഉപേന്ദ്രകുമാറിന്റെ ഒരാടിനെയും 2 ദിവസം മുൻപ് തെരുവ് നായ്ക്കൾ കൊന്നിരുന്നു.
വെളിയം കേന്ദ്രീകരിച്ച് നടത്തുന്ന കോഴി ഫാമുകളിൽ നിന്ന് അറവുമാലിന്യം ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തള്ളുന്നതാണ് പ്രദേശത്ത് തെരുവുനായ്ക്കൾ ഇവിടെ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കോഴികളെയും തെരുവ് നായ്ക്കൾ ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . തെരുവുനായ ശല്യം കാരണം ആടുമാടുകളെയും കോഴികളെയും കൂടിനു പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവ് നായ്ക്കളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം .