ഇവിടെ ഒാടാതെ വയ്യ, ഓട മാലിന്യം റോഡിൽ!; കടുത്ത ദുർഗന്ധം

ജവഹർ ജംക്‌ഷനിൽ നിന്ന് ശാരദ മഠത്തിലേക്കുള്ള റോഡിന്റെ വശത്ത് ഓട മാലിന്യം കൂട്ടിയിട്ട നിലയിൽ.
ജവഹർ ജംക്‌ഷനിൽ നിന്ന് ശാരദ മഠത്തിലേക്കുള്ള റോഡിന്റെ വശത്ത് ഓട മാലിന്യം കൂട്ടിയിട്ട നിലയിൽ.
SHARE

കൊല്ലം ∙ ജവഹർ ജംക്‌ഷനിൽ നിന്നു ശാരദ മഠത്തിലേക്കുള്ള റോഡിന്റെ ഒരു വശത്ത് ഓട മാലിന്യം കൂട്ടിയിടുന്നതായി പരാതി. ഈ റോഡിലെ തന്നെ ഓടകളിലെ വൃത്തിയാക്കിയ മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. ചെളിയും വെട്ടി മാറ്റിയ ചെടികളുമടക്കമുള്ള മാലിന്യത്തിൽ നിന്ന് പരിസരത്ത് കടുത്ത ദുർഗന്ധമാണ്. 3 ദിവസം മുൻപാണ് ഓട വൃത്തിയാക്കിയത്. കുറച്ചു മാലിന്യങ്ങൾ നീക്കിയെങ്കിലും ബാക്കി വന്നത് റോഡിന്റെ ഒരു വശത്തായി സെന്റ് തോമസ് സിഎസ്ഐ പള്ളിയുടെ മതിലിനോട് ചാരി കൂട്ടിയിട്ടിരിക്കുകയാണ്. 

ഒട്ടേറെ വിദ്യാർഥികൾ സഞ്ചരിക്കുന്നതും ബാലിക മറിയം സ്കൂളിലേക്കുള്ള വഴിയുമായതിനാൽ വലിയ തിരക്കാണ് ഈ റോഡിൽ എപ്പോഴും അനുഭവപ്പെടാറുള്ളത്. മഴ വന്നാൽ മാലിന്യം വഴിയിലാകെ പരക്കാനും സാധ്യതയുണ്ട്. മഴക്കാല ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓടകൾ വൃത്തിയാക്കുന്നത്. എന്നാൽ സ്കൂളുകൾ പ്രവൃത്തിക്കുന്നതിനാൽ ബാക്കിയുള്ള ഓടകൾ തുറന്നു വൃത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും നാളെ  ഓടകൾ വൃത്തിയാക്കി എല്ലാ മാലിന്യവും ഒഴിവാക്കുമെന്നുമാണ് അധികൃതരുടെ പ്രതികരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS