പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ

അഫ്സൽ
അഫ്സൽ
SHARE

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം എച്ച്‌ആൻഡ്‌സി കോംപൗണ്ടിൽ അഫ്സൽ(27) ആണ് പൊലീസ് പിടിയിലായത്.

പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പ്രതിയുടെ പള്ളിത്തോട്ടം എച്ച് ആൻഡ് സി കോംപൗണ്ടിൽ ഉള്ള വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പീഡന വിവരം രക്ഷാകർത്താക്കൾ അറിയുന്നത്.

പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ ബേസിൽ, എഎസ്ഐ സുനിൽ, കൃഷ്ണകുമാർ, എസ്‍സിപിഒമാരായ ഷാനവാസ്, സ്ക്ലോബിൻ, സുമ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS