ADVERTISEMENT

കൊല്ലം∙ പട്ടാപകൽ പ്രൈവറ്റ് ബസിൽ മോഷണ ശ്രമം നടത്തിയ യുവതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലക്ഷ്മി (30) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ കൊല്ലം, ചിന്നക്കട ഭാഗത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്ത് വന്ന വടക്കേവിള, കർപ്പൂരം ചേരിയിൽ മെറില്ല എന്ന സ്ത്രീയുടെ ബാഗിൽ നിന്നും പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

ജനത്തിരക്കുള്ള ഇടങ്ങളിൽ കടന്ന് കൂടി തന്ത്രപൂർവം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണശ്രമം ശ്രദ്ധയിൽപെട്ട ഉടൻ ബസ് ജീവനക്കാർ ഇവരെ തടയുകയും കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയുമായിരുന്നു.  മെറില്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com