ADVERTISEMENT

കൊല്ലം∙ സ്റ്റോക്ക് ഉണ്ടായിരുന്ന കോവിഡ് വാക്സീന്റെ കാലാവധി കഴിഞ്ഞതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ വാക്സീൻ വിതരണം നിലച്ചു. 31 വരെയാണ് വാക്സീന് കാലാവധി ഉണ്ടായിരുന്നത്. പുതിയ സ്റ്റോക്ക് വാക്സീൻ ലഭ്യമായാൽ മാത്രമേ ഇനി സർക്കാർ ആശുപത്രികൾ വഴി വാക്സീൻ വിതരണം നടക്കൂ.

കോവിഷീൽഡ് , കോവാക്സീൻ, കോർബെവാക്സ് വാക്സീനുകൾ  2000 ഡോസ് വീതം ജില്ലയിലെ ആരോഗ്യവിഭാഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് ആവും വിതരണം. നിലവിൽ ജില്ലയിലെ 4 സ്വകാര്യ ആശുപത്രികൾ വഴി കോവിഷീൽഡ് വാക്സീൻ ലഭ്യമാകുന്നുണ്ട്.

മൂന്നാം ഡോസ് കരുതൽ വാക്സീൻ വളരെ കുറച്ചുപേർ മാത്രമാണ് ജില്ലയിൽ എടുത്തിട്ടുള്ളത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെങ്കിലും ഈ വിഭാഗത്തിലെ 80 ശതമാനത്തിൽ അധികം പേരും വാക്സീൻ എടുത്തിട്ടില്ല. ആശാവർക്കർമാർ വഴി പല തവണ വാർഡ് തലങ്ങളിൽ ബോധവൽക്കരണം നടത്തിയിരുന്നു. പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിബന്ധനകൾ വരുന്നതോടെ പരമാവധി ആളുകൾ ബൂസ്റ്റർ ഡോസ് എടുക്കുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com