ADVERTISEMENT
കൊല്ലം ∙ ലഹരി ഉപയോഗം കേരളത്തിൽ വർധിക്കുകയാണെന്നും അപകടകരമായ സ്ഥിതിയിൽ എത്തുന്നതിനു മുൻപ് എല്ലാവരും ഒരുമിച്ച് ഈ വിപത്തിനെ ചെറുക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ‘ലഹരി വേണ്ട, ജീവിതം മതി’ എന്ന മുദ്രാവാക്യം ഉയർത്തി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അധികാരികൾ നേരത്തെ യുഡിഎഫ് സർക്കാർ എടുത്ത നല്ല നടപടികളിൽ നിന്നു പിറകിലോട്ടു പോയത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.ജ്യോതിഷ് അധ്യക്ഷത വഹിച്ചു. സജീവ് പരിശവിള, ഹാരിസ്, പ്രസീന, ആർ.രഞ്ജിത്ത്, നൗഷാദ് ഹുസൈൻ, ജയകുമാർ, എം.എം.സബീർ, ബി.എം.പാത്തുമ്മ, ജയശ്രീ, ജയലക്ഷ്മി, രമാദേവി, പി.സുജ, ഡിംപിൾ, ഷീബ, ബാബുക്കുട്ടൻ, ആനന്ദ്, ശ്രീകുമാരൻ നായർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com