ADVERTISEMENT
പത്തനാപുരം∙ സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിലിറങ്ങിയ പുനലൂർ ഗവ.പോളിടെക്നിക്കിലെ വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം കൊറ്റൻകര തട്ടാർകോണം പേരൂർ തൊടിയിൽ വീട്ടിൽ ജയപ്രകാശിന്റെ മകനും മൂന്നാം വർഷ വിദ്യാർഥിയുമായ ഷീജു പ്രകാശ്(21) ആണ് മരിച്ചത്. എലിക്കാട്ടൂർ പാലത്തിനു സമീപത്തെ കടവിലാണ് അപകടം.അഞ്ചു പേരടങ്ങുന്ന വിദ്യാർഥി സംഘം ഉച്ചയ്ക്ക് 12.30നാണ് കടവിലെത്തിയത്.എല്ലാവരും ആറ്റിലിറങ്ങിയെങ്കിലും ഒഴുക്ക് ശക്തമായ ഭാഗത്ത് പെട്ടതാണ് ഷിജു പ്രകാശ് അപകടത്തിൽപെടാൻ കാരണം. ആവണീശ്വരത്തു നിന്ന് അഗ്നിരക്ഷാ സേനയും കൊല്ലത്തു നിന്നും സ്കൂബ ടീമും എത്തി രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. മാതാവ്:ജ്വാല. സഹോദരൻ: ശ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com