ADVERTISEMENT

അഞ്ചൽ ∙ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ സിപിഐ സംസ്ഥാന നേതാവായ ചെയർമാന്റെ നേതൃത്വത്തിൽ പൂജ നടത്തിയതിനെച്ചൊല്ലി വിവാദം. പ്രശ്നം ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം നേതൃത്വം ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം ഏരൂർ എസ്റ്റേറ്റിലെ ഫാക്ടറിക്കു മുന്നിലായിരുന്നു പൂജ. 

ഇപ്പോഴത്തെ സീസണിലെ വിളവെടുപ്പിന്റെ ഭാഗമായി എസ്റ്റേറ്റിൽ നിന്നു ശേഖരിച്ച പഴക്കുലകളുമായി ഫാക്ടറിയിൽ ആദ്യം എത്തിയ വാഹനം, ചെയർമാൻ വി.ഇ.വിദ്യാധരന്റെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു സ്വീകരിച്ചതാണു വിവാദമായത്. സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ പാടില്ല എന്ന ചട്ടം ലംഘിക്കപ്പെട്ടു എന്നാണ് ആക്ഷേപം. 

എന്നാൽ മതപരമായ ചടങ്ങായി വിശേഷിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഓയിൽപാമിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. എല്ലാ വർഷവും ഇത്തരം ചടങ്ങുകൾ പതിവാണ്. വിളവെടുപ്പിനു ശേഷം ആദ്യം ഫാക്ടറിയിൽ  എത്തിക്കുന്ന പഴക്കുലകൾ സ്വീകരിക്കുമ്പോൾ നടത്തുന്ന ചടങ്ങിൽ എല്ലാ വിഭാഗക്കാരും പങ്കെടുക്കാറുണ്ട്. ഇതേസമയം ചെയർമാന്റെ നേതൃത്വത്തിൽ പൂജ നടന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com