പുനലൂർ ∙ സ്വതന്ത്രമായി നടക്കേണ്ട സുപ്രീം കോടതി ജഡ്ജി നിയമനങ്ങളിൽ പോലും കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നുവെന്നും ഇത്തരം ഇടപെടൽ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുകയാണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു.
ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന് വേണ്ടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത ഭരണഘടന സംരക്ഷണ ദിനാചരണം പുനലൂർ കെ.എ. ജോർജ് സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ പുനലൂർ മണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗം കെ.രാജു,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം സലീം,സി.അജയപ്രസാദ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ, അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ബി.സുജാത തുടങ്ങിയവർ പങ്കെടുത്തു.