ADVERTISEMENT
പുനലൂർ ∙ കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ പ്ലാച്ചേരി വലിയ വളവിൽ തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരുമായി എത്തിയ ഗുഡ്സ് ഓട്ടോ പുനലൂരിൽ നിന്നു തെന്മല ഭാഗത്തേക്ക് പോയ ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. സ്ത്രീകൾ അടക്കമുള്ളവർ  ഓട്ടോയിൽ ഉണ്ടായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഗുഡ്സ് ഓട്ടോ പൂർണമായി തകർന്നു . ഗുരുതരമായി പരുക്കുപറ്റിയ ശാന്തി, ഉമ, മണിഎന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com