ADVERTISEMENT

കടയ്ക്കൽ∙ വായ്പ കുടിശികയുടെ പേരിൽ കേസിൽ കുടുങ്ങി വർക്‌ഷോപ്പിൽ കിടന്നു നശിച്ച ബൈക്കിന്റെ ഉടമയ്ക്ക് മറ്റേതോ സ്കൂട്ടറിന്റെ നിയമലംഘനത്തിന് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. വാഹനത്തിൽ പിന്നിലിരുന്ന യാത്രക്കാരി ഹെൽമറ്റ് വച്ചില്ല എന്നതാണ് പിഴ ഈടാക്കാൻ കാരണമായി പറയുന്നത്. kL-24 H 4014 ബൈക്കിന്റെ ഉടമ ചിതറ തലവരമ്പ് വടക്കുംകര പുത്തൻ വീട്ടിൽ മുജീബിനാണ് പിഴയായി 500 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ ഡിസംബർ 20ന് കൊല്ലത്ത് ചന്ദനത്തോപ്പിൽ റോഡിലൂടെ പിൻസീറ്റിൽ യാത്രക്കാരി ഹെൽമറ്റില്ലാതെ പോകുന്ന സ്കൂട്ടറിന്റെ ചിത്രവും  കൂടെയുണ്ട്. സ്കൂട്ടർ ആണെന്നു വ്യക്തമായിട്ടും ബൈക്കിന് നോട്ടിസ് അയച്ചതെങ്ങനെയെന്നാണ് മുജീബ് ചോദിക്കുന്നത്.

6 വർഷമായി ബൈക്ക് ഉപയോഗിക്കുന്നില്ലെന്നു മുജീബ് പറയുന്നു.  ബൈക്ക് പാങ്ങോട്ട് വർക്‌ഷോപ്പിൽ കിടന്ന് നശിച്ചു. വിദേശത്തായിരുന്ന മുജീബ് നാട്ടിൽ എത്തിയപ്പോൾ വായ്പ കുടിശികയ്ക്കായി ധനകാര്യ സ്ഥാപനം കേസ് ഫയൽ ചെയ്തു. ഒന്നര വർഷമായി എറണാകുളം ജില്ലാ കോടതിയിൽ ബൈക്കിന്റെ പേരിൽ കേസ് നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com