തെന്മല∙ തമിഴ്നാട്ടിൽ നിന്നു വൈക്കോലുമായി വന്ന മിനി ലോറി മറിഞ്ഞു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 7ന് ഉറുകുന്ന് കോളനി ജംക്‌ഷനിലായിരുന്നു അപകടം. പുളിയൻകുടിയിൽ നിന്നു പുനലൂരിലേക്കു വൈക്കോലുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് പാതയിൽ തന്നെ മറിയുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്നവർക്കു പരുക്കില്ല. തെന്മല പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
മിനി ലോറി മറിഞ്ഞു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.