ADVERTISEMENT

കൊട്ടാരക്കര∙ലഹരി മാഫിയയ്ക്കും ക്രിമിനലുകൾക്കും വേണ്ടി ഇടപെട്ടെന്ന പരാതിയിൽ പൊലീസ് അസോസിയേഷൻ ഭാരവാഹിയായ സിവിൽ പൊലീസ് ഓഫിസറെ കുണ്ടറയിൽ നിന്നു പൂയപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു.

കുണ്ടറയിൽ പൊലീസ് നടത്തിയ വെടിവയ്പിന് ഇട വരുത്തിയ ചില പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് ഉന്നതർക്ക് ലഭിച്ച പരാതി. ഈയിടെ കഞ്ചാവ് കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ സഹായിച്ചെന്നാണ് മറ്റൊരു പരാതി.‌  കഴിഞ്ഞ ദിവസമാണ് കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലിന്റെ ഉത്തരവ് ഇറങ്ങിയത്. കുന്നിക്കോട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഓഫിസർമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com