ADVERTISEMENT

കൊല്ലം ∙ കെട്ടിട നിർമാണത്തിൽ സിവിൽ, ഇലക്ട്രിഫിക്കേഷൻ ടെൻഡറുകളെ ഒരുമിപ്പിച്ചു കോമ്പോസിറ്റ് ടെൻഡർ സംവിധാനം നടപ്പിലാക്കി നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച വർക്കിങ് വിമൻസ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെട്ടിടം നിർമിച്ചു കഴിഞ്ഞു വൈദ്യുതീകരണത്തിനായി കുത്തിപ്പൊളിക്കുന്ന പ്രവണത സംയുക്ത കരാർ സംവിധാനം നടപ്പാക്കുന്നതിലൂടെ അവസാനിക്കും. കൂടാതെ, ഗുണമേന്മ കൂട്ടാനും നിർമാണ ചെലവ് കുറച്ചു പ്രവൃത്തിയിലെ കാലതാമസവും ഒഴിവാക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ രൂപകൽപനയിൽ കേരളത്തിന്റെതായ തനതു ഡിസൈൻ പോളിസി രൂപീകരിക്കും. ഗ്രീൻ ബിൽഡിങ്, സൗരോർജ സംവിധാനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്തും.

ഇത്തരത്തിൽ കെട്ടിട നിർമാണ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, ഡപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ എസ്.സജിതാനന്ദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന എന്നിവർ പ്രസംഗിച്ചു.

3 നിലകളിലായി 86 മുറികൾ, മെസ് ഹാൾ, അടുക്കള, വായനാമുറി, റിക്രിയേഷൻ ഹാൾ, യോഗ/വ്യായാമ, പ്രാർഥനാമുറി എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്. 1000 രൂപയാണു പ്രതിമാസ വാടക. 3.80 കോടിയാണു നിർമാണ ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com