കൊല്ലം ∙ വീണ്ടും ടൂറിസം പാക്കേജുകളുമായി കൊല്ലം കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിൽ നിന്ന് ഈ മാസം നടത്തുന്ന ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു.
വാഗമൺ, മൂന്നാർ, റോസ്മല, പാലരുവി, തെന്മല, പൊന്മുടി, പേപ്പാറ, കല്ലാർ മീൻമുട്ടി, വയനാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണു ടൂറിസം പാക്കേജുകൾ.
∙11നു രാവിലെ 5നു പുറപ്പെട്ടു വാഗമൺ വഴി മൂന്നാറിലേക്കു ദ്വിദിന ടൂർ പാക്കേജ് (ഒരാൾക്ക് 1400 രൂപ, സ്റ്റേ ഉൾപ്പെടെ).
∙11നു രാവിലെ 7നു പുറപ്പെട്ടു റോസ്മല, പാലരുവി, തെന്മല ഇക്കോ ടൂറിസം. (ഒരാൾക്ക് 750 രൂപ, എൻട്രി ഫീസ് ഉൾപ്പെടെ).
∙11നു രാവിലെ 6നു പുറപ്പെട്ടു പൊന്മുടി, പേപ്പാറ ഡാം, കല്ലാർ മീൻമുട്ടി, വെള്ളച്ചാട്ടം. (ഒരാൾക്ക് 770 രൂപ, എൻട്രി ഫീസ് ഉൾപ്പെടെ).
∙16നു വൈകിട്ട് 7നു പുറപ്പെട്ടു 3 പകൽ 2 രാത്രി വയനാട് (4100 രൂപ, സുൽത്താൻ ബത്തേരി ഡോർമട്രി സൗകര്യം, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ).
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും : 9605008336, 9995007176