ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും:കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി – വെളുത്തമണൽ റോഡിലെ ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് അറ്റകുറ്റപണികൾക്കായി ഇന്നു രാത്രി  8 മുതൽ നാളെ രാവിലെ 6 വരെ അടച്ചിടുമെന്നു റെയിൽവേ മാവേലിക്കര സെഷൻ എൻജിനീയർ അറിയിച്ചു.

സൗജന്യ പിഎസ്‌സി പരീക്ഷ പരിശീലനം

കടയ്ക്കൽ∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി 30 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന പരിപാടി ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9നകം ഓഫിസിൽ നേരിട്ടെത്തി പേര് റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. 04742425958.

താലൂക്ക് വികസന സമിതി നാളെ

കൊട്ടാരക്കര∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ നടക്കും.

ലേലം 15ന്

കൊട്ടാരക്കര∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പഴയ കെട്ടിടങ്ങളുടെ ലേലം 15ന് നടക്കും.

അപേക്ഷ ക്ഷണിച്ചു

എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അവസാന തീയതി: 15. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാംപിനു സമീപമുള്ള എസ്ആർസി ഓഫിസിലും  www.srccc.in വെബ്സൈറ്റിലും ലഭിക്കും.  ഫോൺ: 0471 2325101, 9846033001.

∙കെൽട്രോണിന്റെ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയിന്റനൻസ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, മോണ്ടിസോറി/പ്രീ-സ്‌കൂൾ ടിടിസി, അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എംടെക്/ബിടെക്/ബിഎസ്‌സി/ഡിപ്ലോമ (ഇലക്‌ട്രോണിക്‌സ്), എംബിഎ/ബിബിഎ വിദ്യാർഥികൾക്കു പ്രോജക്ട്/ഇന്റേൺഷിപ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ: 0474-2731061.  

സംരംഭകത്വ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്‌മെന്റ് 10 ദിവസത്തെ വനിതാസംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു.  6 മുതൽ 17 വരെ  കളമശ്ശേരിയിലെ  കീഡ് ക്യാംപസിലാണു പരിശീലനം. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 5900 രൂപയും താമസ സൗകര്യം ഇല്ലാതെ 2421 രൂപയുമാണു ഫീസ്. www.kied.info ൽ ഓൺലൈനായി  5നു മുൻപ് അപേക്ഷിക്കണം.  ഫോൺ: 0484 2532890, 2550322, 7012376994, 9605542061.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com