ADVERTISEMENT

അധ്യാപക സംഗമം ഇന്ന് : പുനലൂർ ∙ രൂപതയിലെ കാത്തലിക് സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ അധ്യാപക– അനധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്നു സെന്റ് ഗൊരേറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 11.30നു യാത്രയയപ്പ് സമ്മേളനത്തിൽ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷ പ്രസംഗം നടത്തും. രൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ വാസ് ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ക്രിസ്റ്റി ജോസഫ്, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോ–ഓർഡിനേറ്റർ ജസ്റ്റിൻ സക്കറിയ എന്നിവർ വിരമിക്കുന്ന അധ്യാപകർക്ക് ആശംസകൾ അർപ്പിക്കും.

റെയിൽവേ ഗേറ്റ് അടച്ചിടും

കരുനാഗപ്പള്ളി ∙ പുള്ളിമാൻ ജംക്‌ഷൻ – ഇടക്കുളങ്ങര റോഡിലെ 52 –ാം നമ്പർ (കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്തുള്ള) റെയിൽവേ ഗേറ്റ് ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഓച്ചിറ ∙ വയനകം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 6ന് 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്നു റെയിൽവേ മാവേലിക്കര സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ഒറ്റക്കൽ കൊടിയേറ്റ് ഇന്ന്

ഒറ്റക്കൽ∙ സയ്യദ് മസ്ഉൗദ് ഔലിയാ പള്ളിയിലെ കൊടിയേറ്റ് നേർച്ച ഇന്ന് 4നു നടക്കും. ഒറ്റക്കൽ പാറക്കടവിൽ നിന്നു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തിലാണു കൊടി പള്ളിയിലേക്ക് എത്തിക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ധാരാളം ആളുകൾ ഇവിടേക്കെത്തും.

മനുഷ്യച്ചങ്ങല ഇന്ന്

പട്ടാഴി∙ പട്ടാഴി പഞ്ചായത്തിന്റെയും ജീവനം കാൻസർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഇന്നു മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.

ഇടവകദിനം നാളെ

കുളത്തൂപ്പുഴ∙ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ഇടവകദിനവും സുവർണ ജൂബിലി ഉദ്ഘാടനവും നാളെ രാവിലെ 11ന് എൻ.കെ.പ്രേമചന്ദ്രൻ എംപി നിർവഹിക്കും. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് സന്ദേശം നൽകും. വികാരി റവ.ജെറി ജോൺ അധ്യക്ഷത വഹിക്കും. ധനസഹായ പദ്ധതികളുടെ ഉദ്ഘാടനം പി.എസ്.സുപാൽ എംഎൽഎ നിർവഹിക്കും.

നേത്ര പരിശോധനാ ക്യാംപ് നാളെ

പത്തനാപുരം∙ ടൗൺ ലയൺസ് ക്ലബ്ബും കൂടൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാംപും നാളെ 8നു നടക്കും. കൂടൽ ദേവീക്ഷേത്രം ഓഡിറ്റോറിയത്തിലാണു ക്യാംപ് നടക്കുക. 9846015895, 9447070269, 9447259125.

വോക്ക്-ഇൻ-ഇന്റർവ്യൂ

കൊല്ലം∙ ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാമിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത: ബയോ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയവും ഫിഷറീസ് വിഷയത്തിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് മുൻഗണന. 21ന് രാവിലെ 10.30ന് എറണാകുളം തേവരയിലെ അക്വാറ്റിക് അനിമൽ ഹെൽത്ത് ലബോറട്ടറി- കം-റീജ്യണൽ എക്സിക്യൂട്ടിവ് (സെൻട്രൽ സോൺ) ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8281442344.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com