കുണ്ടറ∙ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പഴങ്ങാലം ശാസ്താ ക്ഷേത്രത്തിന് സമീപം രാഹുൽ ഭവനിൽ രാജീവ് (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ മുക്കട ജംക്‌ഷന് സമീപത്തായിരുന്നു അപകടം. ആശുപത്രി മുക്ക് ഭാഗത്ത് നിന്നു വന്ന കാർ നിയന്ത്രണം തെറ്റി എതിർ വശത്തേക്ക് പോയി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മിനി ബസിൽ ഇടിച്ചു.
പെട്ടെന്ന് വെട്ടിത്തിരിച്ച കാർ എതിരെ വന്ന രാജീവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരിക്കോട് സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ രാജീവ് ജോലി കഴിഞ്ഞു മടങ്ങും വഴിയായിരുന്നു. അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: കൃഷ്ണ കുമാരി. മകൻ: രാഹുൽ.