ADVERTISEMENT

പുനലൂർ ∙ ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വഴുതി വീണ് പരുക്കേറ്റ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പുനലൂർ സ്റ്റേഷനിൽ നിന്നും കൊല്ലത്തേക്കുള്ള മെമുവിലേക്കു കയറാൻ ശ്രമിക്കവേ കിളികൊല്ലൂർ സ്വദേശിനി ഷാഹിലത്ത്( 48) ആണ് അപകടത്തിൽപ്പെട്ടത്.

ട്രെയിൻ ചെറിയ വേഗതയിൽ  മുന്നോട്ട് നീങ്ങവേ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു ഷാഹിലത്തും മകളായ അലീനയും. മകൾ  ട്രെയിനിനുള്ളിലേക്കു കയറിയെങ്കിലും അമ്മ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഒരു കാൽ ഉള്ളിലേക്ക് പോയെങ്കിലും പൂർണമായി വീണു പോവാതെ മകൾ അമ്മയെ താങ്ങി നിർത്തി. ഈ സമയം യാത്രക്കാരുടെ ബഹളം കണ്ട് തൊട്ടടുത്ത കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന അടൂർ സ്വദേശി ബിലാൽ ശക്തിയായി ചങ്ങല വലിച്ചു.

ആദ്യ ശ്രമത്തിൽ ട്രെയിൻ നിന്നില്ലെങ്കിലും പിന്നീട് മറ്റ്  കംപാർട്മെന്റിൽ ഉള്ളവരും ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ചെറിയ പരുക്കേറ്റ യുവതിയെ റെയിൽവേ പൊലീസും സ്റ്റേഷൻ അധികൃതരും ആർപിഎഫും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ 108 ആംബുലൻസ് വിളിച്ചെങ്കിലും അര മണിക്കൂർ കഴിഞ്ഞിട്ടും എത്തിയില്ല. അവസാനം റെയിൽവേ പൊലീസ് എസ്ഐ ഓട്ടോറിക്ഷയിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com