ADVERTISEMENT

കൊല്ലം∙ പെൻഷൻ പരിഷ്കരണ കുടിശികയോ ക്ഷാമാശ്വാസ കുടിശികയോ പ്രഖ്യാപിക്കാതെ പെൻഷൻകാരെ അവഗണിച്ച സംസ്ഥാന ബജറ്റിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബജറ്റ് പകർപ്പ് കത്തിച്ചു. കൊല്ലം സിവിൽ സ്റ്റേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, ആശ്രാമം ട്രഷറി കോംപ്ലക്സിൽ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, ശാസ്താംകോട്ടയിൽ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ് എംഎൽഎ, കുണ്ടറയിൽ കെ.സി.വരദരാജൻപിള്ള, പത്താനപുരത്ത് കെ.രാജേന്ദ്രൻ പട്ടാഴി, ചടയമംഗലത്ത് വടക്കതിൽ സലീം, കടയ്ക്കലിൽ കുഞ്ഞുകൃഷ്ണപിള്ള, ചവറയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചവറ ഗോപകുമാർ, കൊട്ടാരക്കരയിൽ മധുലാൽ എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

പെൻഷനേഴ്സ് കൗൺസിൽ

കൊല്ലം∙ പെൻഷൻകാരുടെയും അധ്യാപകരുടെയും 4 ഗഡു ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ബജറ്റിൽ പരിഗണിക്കാത്തതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ‌ പ്രതിഷേധിച്ചു. ബജറ്റ് പാസാക്കുന്നതിനു മുൻപ് കേരളത്തിലെ പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നു കൗൺസിൽ ജില്ലാ സെക്രട്ടറി ബി.രാധാകൃഷ്ണപിള്ളയും പ്രസിഡന്റ് ജോസ് ഇന്നസന്റും ആവശ്യപ്പെട്ടു.

കേരള ജനതയോട് നന്ദികേട് കാട്ടി: ഫെറ്റോ

കൊല്ലം∙ വിലക്കയറ്റവും നികുതി ഭാരവും കുത്തിനിറച്ച ജനദ്രോഹ ബജറ്റ് അവതരിപ്പിച്ചതിലൂടെ ധനമന്ത്രി തുടർ ഭരണം നൽകിയ കേരളീയരോട് നന്ദികേട് കാട്ടിയെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്(ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാർ. ഫെറ്റോ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ബജറ്റ് പകർപ്പ് കത്തിച്ചുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ തന്നെ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന സാധാരണക്കാർ, ഇന്ധന വില വർധിപ്പിക്കുമെന്ന പ്രഖ്യാപനം കേട്ട ഞെട്ടലിലാണ്. സർക്കാരിന്റെ ധൂർത്ത് മൂലം ഖജനാവ് കാലിയായതിന്റെ മുഴുവൻ ഉത്തരവാദിത്തവും ജനങ്ങളുടെ ചുമലിൽ കെട്ടിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റിന്റെ അകത്തുകയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊല്ലം∙ ജനവിരുദ്ധ സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിനുള്ളിൽ കയറി സമരം നടത്തി. കലക്ടറുടെ ഓഫിസിനു താഴെ മണിക്കൂറുകളോളം പ്രവർത്തകർ കുത്തിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ.അരുൺ രാജ്, സംസ്ഥാന സെക്രട്ടറിമാരായ കുരുവിള ജോസഫ്, അഡ്വ.സാജു ഖാൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാസലിം, അഖിൽ ഭാർഗവൻ, സുമേഷ് ദാസ്, ചൈത്ര.ഡി.തമ്പാൻ, ഷമീർ മയ്യനാട്,ആഷിക് റോയ് ആരിഫ് കൊട്ടിയം, ഷാഫി ചെമ്മത്ത്, റിനോസ് ഷാ ,സനൽ പുതുച്ചിറ,നിയാസ് ഇബ്രാഹിം, വിശാന്ത്,നഫ്സൽ അമൽ ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പൊലീസ് എത്തി സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനുശേഷമാണ് പ്രതിഷേധം അവസാനിച്ചത്.  ഇന്ന് കൊല്ലത്തെ മുഴുവൻ അസംബ്ലി മണ്ഡലം തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com