ADVERTISEMENT

പുനലൂർ∙ കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പുനലൂർ സെൻറ് തോമസ്  എച്ച്എസ്എസ് ആന്റ് സീനിയർ സെക്കന്ററി സ്‌കൂൾ ഏർപ്പെടുത്തിയ തോംസിയൻ സ്റ്റാർ 2023 പുരസ്കാരം ജിതേഷ്ജിക്കും ഗിന്നസ് പക്രുവിനും (അജയകുമാർ ) ലഭിച്ചു. ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ, ഭൗമശില്പി എന്നീ നിലകളിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ആളാണ് ജിതേഷ്ജി. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ നായക നടൻ, സിനിമാ സംവിധായകൻ എന്ന നിലകളിൽ ലോകറെക്കോർഡ് നേടിയ ആളാണ്ഗിന്നസ് പക്രുവിനും (അജയകുമാർ).

കലാ സാംസ്കാരിക മേഖലകളിൽ  ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി നിസ്തുലമായി മുന്നേറിക്കൊണ്ടിരിക്കുന്നവരാണ് ഇവർ. 2023 ഫെബ്രുവരി 11ാം തീയതി ശനിയാഴ്ച രാവിലെ 10മണിക്ക് പുനലൂർ  സെന്റ്‌ തോമസ് എച്ച് എസ് എസ് & സീനിയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ  നടക്കുന്ന സമ്മേളനത്തിൽ കേരളനിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരസമർപ്പണം നിർവഹിക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com