ADVERTISEMENT

കൊല്ലം∙ സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്തു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരിൽ പലർക്കും പൊലീസുമായുള്ള ഉന്തുംതള്ളിലും പരുക്കേറ്റു.പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻമന്ത്രി വി.എസ്.ശിവകുമാർ ആരോപിച്ചു.

നികുതി ഭീകരതയാണ് സർക്കാർ ബജറ്റിലൂടെ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുന്നത്. ഇന്ധന സെസ് ചുമത്തിയത് കണ്ണിൽ ചോര ഇല്ലാത്ത നടപടിയാണ്. സർക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും ഗുരുതര വീഴ്ചകൾക്ക് ജനങ്ങളെ  ശിക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ ബിന്ദുകൃഷ്ണ, എ.ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, പി.ജർമിയാസ്, സൈമൺ അലക്സ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, നടുക്കുന്നിൽ വിജയൻ, കെ.സുരേഷ്ബാബു, ബിന്ദു ജയൻ, ചിറ്റുമൂല നാസർ, എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ, സി.ആർ.നജീബ്, ആർ.രാജശേഖരൻ, നെടുങ്ങോലം രഘു, ആർ.അരുൺരാജ്, ബിജുലൂക്കോസ്, യു.വഹീദ തുടങ്ങിയവർ പ്രസംഗിച്ചു.ബാരിക്കേഡ് മറിച്ചിട്ടു സമരം മുന്നോട്ടു കൊണ്ടുപോയ പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കിയില്ലാത്തതിനാൽ പൊലീസിന് അഗ്നിശമന സേനയെ വിളിക്കേണ്ടി വന്നു. ജലപീരങ്കിക്കും വെള്ളമില്ലേ എന്നായി പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com